ആര്‍.എം.എസ്.എ-യില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പറ്റി അറിയുവാന്‍ CIRCULARS പേജ് സന്ദര്‍ശിക്കുക


RMSA-Kannur new Bank Account maintained at Canara Bank, South Bazar Branch, Account No:0704101112294 and IFSC CODE:CNRB0001139


നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഈ ബ്ലോഗിലെ മലയാളം അക്ഷരങ്ങള്‍ വായിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന "മലയാളം ഫോണ്ട് ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ ഫോണ്ട്സ് ഫോള്‍ഡറില്‍ സേവ് ചെയ്യുക

About Us

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ
രണ്ടാംഘട്ട വിദ്യാഭ്യാസം (സെക്കണ്ടറി എഡ്യൂക്കേഷന്‍ – 8 മുതല്‍ 10 വരെയുള്ള ക്ലാസ്സുകള്‍) വികസിപ്പിക്കുകയും നിലവാരം വര്‍ദ്ധിപ്പിക്കുകയും ലക്‌ഷ്യമിടുന്നതാണ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍. സെക്കണ്ടറി വിദ്യാഭ്യാസം (10-ആം ക്ലാസു വരെ) രാജ്യത്തിന്‍റെ എല്ലാ മൂലകളിലും സമീപപ്രദേശങ്ങളില്‍ 5 കി.മീ. ചുറ്റളവിനുള്ളിലും ഉറപ്പുവരുത്തുക എന്നതാണ് ആര്‍.എം.എസ്..യുടെ മുഖ്യലക്‌ഷ്യം. ഭാരതസര്‍ക്കാര്‍ അടുത്ത കാലത്ത് ഏറ്റെടുത്ത സുപ്രധാനപരിപാടിയായ രണ്ടാംഘട്ട വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുക എന്നതാണ് ആര്‍എം.എസ്.. ലക്‌ഷ്യമാക്കുന്നത്.
ലക്ഷക്കണക്കിനു കുട്ടികള്‍ക്ക് പ്രാഥമിക വിഭ്യാസം ലഭ്യമാക്കുന്നതിനായുള്ള സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതി ആവിഷ്ക്കരിച്ച സര്‍ക്കാരിന്‍റെ നടപടി വ്യാപകമായ അര്‍ത്ഥത്തില്‍ വന്‍വിജയമായിരുന്നു. തന്‍മൂലം രണ്ടാഘട്ട വിദ്യാഭ്യാസത്തിന്‍റെ സജ്ജീകരണങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിന്‍റെ ആവശ്യകത സര്‍ക്കാരിന് ബോധ്യപ്പെടുകയുണ്ടായി. മാനവിക വിഭവശേഷി വികസന മന്ത്രാലയം ഇത് പ്രത്യേകം പരിഗണനയ്ക്കു വിധേയമാക്കിയതിന്‍റെ ഫലമായി രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (RMSA) എന്ന പേരില്‍ ഒരു പദ്ധതി 11-ാം പദ്ധതിക്കാലത്ത് 20, 120 കോടി രൂപ ചെലവില്‍ നടപ്പില്‍ വരുത്തുവാന്‍ ഇപ്പോള്‍ ആലോചിച്ചു വരികയാണ്.
സര്‍വശിക്ഷാ അഭിയാന്‍ വിജയകരമായി നടപ്പിലാക്കിയതോടെ അനേകം വിദ്യാര്‍ത്ഥികള്‍ താഴ്ന്ന ക്ലാസ്സുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നതുമൂലം രണ്ടാം ഘട്ട വിദ്യാഭ്യാസത്തിനായുള്ള വലിയ ആവശ്യകത സംജാതമാവുകയും ചെയ്തു എന്ന് മാനവിക വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി

കാഴ്ചപ്പാട്
സെക്കണ്ടറി വിദ്യാഭ്യാസം വിഭാവനം ചെയ്യുന്നത്14-18 വയസിനിടയക്കുള്ള യുവാക്കൾക്ക് ഉന്നത നിലവാരത്തിലുള്ള ശിക്ഷണം ലഭ്യമാക്കുക പ്രാപ്യമാക്കുകയും ചെയ്യുക എന്നതാണ്. കാഴ്ചപ്പാട് മനസ്സിൽവച്ച് ചുവടെ പറയുന്ന കാര്യങ്ങൾനേടാവുന്നതാണ്.
  • സെക്കണ്ടറി ഘട്ട വിദ്യാഭ്യാസം മനുഷ്യവാസമുള്ള ഏതു പ്രദേശത്തിനും വളരെയകലെയല്ലാതെയും 5 കി.മീറ്ററിനുള്ളിലും ഹയർസെക്കണ്ടറി വിദ്യാഭ്യാസം 7-10 കി.മീറ്ററിനുള്ളിലും
സമൂഹത്തിൽ സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് സെക്കണ്ടറി വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അതായത് വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവർക്ക്, പെൺകുട്ടികൾക്ക്, വികലാംഗരായ ഗ്രാമവാസികൾക്ക്, പ്രത്യേകം മാറ്റി നിറുത്തിയ വിഭാഗമായ പട്ടികജാതി പട്ടിക വർഗം, മറ്റു പിന്നോക്ക ജാതിക്കാർ‍, വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ന്യൂനപക്ഷം (EBM) എന്നീ വിഭാഗത്തിൽപെട്ടവർക്കെല്ലാം പ്രത്യേക പരിഗണനയാണ് നല്കിയിരിക്കുന്നത്.

ലക്ഷ്യവും വസ്തുതയും
സെക്കണ്ടറി വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനെതിരെയുള്ള വെല്ലുവിളികൾനേരിടുന്നതിന് സെക്കണ്ടറി വിദ്യാഭ്യാസത്തിനായുള്ള സാങ്കൽപിക മാതൃകയിൽകാതലായ വ്യതിയാനം അത്യാവശ്യമായിരിക്കുകയാണ്. ഇതിന് സഹായകമായ തത്വങ്ങൾഇവയാണ്. സാർവത്രികമായ പ്രവേശന സൗകര്യം, സമത്വവും സാമൂഹിക നീതിയും, ഉചിതവും വികാസോന്മുഖവുമായ പാഠ്യപദ്ധതിയും ഘടനാപരമായ കാഴ്ചപ്പാടും. സാര്വത്രികമായ രണ്ടാംഘട്ട വിദ്യാഭ്യാസം ധാര്മ്മിക നീതിക്കായുള്ള നീക്കത്തിന് അവസരമൊരുക്കുന്നു. പൊതുസ്കൂള്എന്ന സങ്കല്പത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണിത്. വ്യവസ്ഥയില്മേല്പ്പറഞ്ഞ മൂല്യങ്ങളെല്ലാം സ്ഥാപിക്കപ്പെടണമെങ്കില്ധനസഹായം ലഭിക്കാത്ത സ്കൂളുകളും മറ്റെല്ലാവിധ സ്കൂളുകള്ക്കൊപ്പം സാര്വ്വത്രിക രണ്ടാംഘട്ട വിദ്യാഭ്യാസ (USE) ത്തിനായി സഹായം നല്കേണ്ടതും, ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളതും (BPL) സമൂഹത്തിലെ താഴ്ന്ന നിലയിലുമുള്ളതുമായ കുടുംബങ്ങളിലെ കുട്ടികള്ക്ക് പ്രവേശനം ഉറപ്പുവരുത്തേണ്ടതുമാണ്.

മുഖ്യമായ വസ്തുതകള്
സര്ക്കാര്സ്കൂളുകള്‍, സര്ക്കാര്‍ – തദ്ദേശ ഭരണവകുപ്പ്, ധനസഹായം നല്കുന്ന സ്കൂളുകള്‍, കൃത്യമായ നിയന്ത്രണോപാധികളുള്ള മറ്റു സ്കൂള്എന്നിവയുടെ ധനസഹായത്തോടെ നടത്തുന്ന എല്ലാ സെക്കണ്ടറി സ്കൂളുകളിലും ആവശ്യമായ ഭൗതിക സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
  • യുവാക്കള്ക്ക് രണ്ടാംഘട്ട പഠനത്തിനുള്ള പ്രവേശനം നിബന്ധനകള്ക്കനുസൃതമായിക്കണംഅതും പ്രാപ്യമായ ദൂരപരിധികളില്‍ (അതായത് രണ്ടാംഘട്ട സ്കൂളുകള്‍ 5 കി. മീറ്ററിനുള്ളിലും ഹയര്‍‌സെക്കണ്ടറി സ്കൂളുകള്‍ 7-10 കി.മീറ്ററിനുള്ളിലും), കാര്യക്ഷമവും സുരക്ഷിതവുമായ വാഹനസൗകര്യം, താമസിച്ചു പഠിക്കാനുള്ള സൗകര്യം, പ്രാദേശിക സാഹചര്യങ്ങള്ക്കനുസൃതമായി, തുറന്ന സ്കൂള്‍ (Open School) പഠനസൗകര്യം എന്നിവയും ലഭ്യമാക്കേണ്ടതാണ്. എന്നിരുന്നാലും കുന്നിന്പ്രദേശങ്ങളിലും ചെന്നെത്താന്പ്രയാസമേറിയ പ്രദേശങ്ങളിലും വ്യവസ്ഥകളില്ഇളവു വരുത്താവുന്നതാണ്. പ്രത്യേകിച്ച് താമസിച്ച് പഠിക്കുവാനുള്ള സൗകര്യം ഇത്തരം പ്രദേശങ്ങളിലായിരിക്കും ഉചിതമായിരിക്കുക.
  • ഒരു കുട്ടിയ്ക്കും ലിംഗഭേദത്തിന്റെയോ സാമൂഹ്യ- സാമ്പത്തിക നില അടിസ്ഥാനപ്പെടുത്തിയോ വൈകല്യങ്ങളുടെയോ പേരിലോ മറ്റു കാരണങ്ങളാലോ അവകാശം നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്
  • രണ്ടാംഘട്ട വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്ത്തുന്നതോടൊപ്പം ബൗദ്ധികവും സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനും പ്രാമുഖ്യം നല്കേണ്ടതാണ്.
  • രണ്ടാംഘട്ട വിദ്യാഭ്യാസത്തിന് തത്പരരാകുന്ന എല്ലാ വിദ്യാര്ത്ഥികള്ക്കും നല്ല നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്
മുകളില് പറഞ്ഞവ നേടിയെടുക്കുന്നതോടൊപ്പം തന്നെ പൊതു സ്കൂള് വ്യവസ്ഥയ്ക്കു മറ്റു കാര്യങ്ങള്ക്കൊപ്പം ഗൌരവമേറിയ പുരോഗതിയുണ്ടാവുന്നു എന്ന് എടുത്തുകാട്ടേണ്ടതുമുണ്ട്.

സെക്കണ്ടറി വിദ്യാഭ്യാസത്തോടൊപ്പമുള്ള സമീപനവും പ്രയോഗ തന്ത്രവും
രണ്ടാംഘട്ട വിദ്യാഭ്യാസം സാര്വത്രികമാക്കുമ്പോള്നിരവധി സ്കൂളുകള്പദ്ധതിയില്ഉള്‍‌പ്പെടുത്തുക, കൂടുതല്ക്ലാസ്സ് മുറികള്ഉണ്ടാവുക, കുട്ടികളുടെ എണ്ണത്തിനനുസൃതമായി അധ്യാപകരും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുക, പഠന നിലവാരം ആധികാരികവും മേന്മയേറിയതുമായിരിക്കുക എന്നീ ഘടകങ്ങളില്സവിശേഷ ശ്രദ്ധ ഉണ്ടായിരിക്കേണ്ടതാണ്. മറ്റു കാര്യങ്ങള്ക്കൊപ്പം വിലയിരുത്തല്പഠന കാര്യങ്ങള്ക്കുള്ള ധനം വകയിരുത്തല്‍, ഭൗകമായ ഘടന, മാനവിക വിഭവശേഷി, നല്കപ്പെടുന്ന അധ്യയന നിലവാരം, കാര്യക്ഷമമായ വിശകലനം എന്നിവയും പദ്ധതി നടത്തിപ്പിന് അത്യന്താപേക്ഷിതമാണ്. പദ്ധതി നടപ്പിലാക്കിയ ശേഷം ആദ്യം 10-ാം ക്ലാസ് വരെ ഉള്‍‍‌പ്പെടുത്തുകയും, ക്രമേണ ഹയര്‍‌‌സെക്കണ്ടറി നിലവാരവും കൂടി ഉള്‍‍‌പ്പെടുത്തുകയുമാണ് ചെയ്യുന്നത്. സെക്കണ്ടറി വിദ്യാഭ്യാസം സാര്വ്വത്രികമാക്കുന്നതിനും ഗുണനിലവാരം വര്ദ്ധിപ്പിക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്ചുവടെ പറയുന്നു

പ്രവേശനം
  • വിദ്യാഭ്യാസത്തിനായുള്ള സൗകര്യങ്ങളുടെ കാര്യത്തില്രാജ്യത്ത് വലിയതോതിലുള്ള സമാനതകളില്ല എന്നതാണ് വസ്തുത. സ്വകാര്യ സ്കൂളുകള്തമ്മിലും സര്ക്കാര്സ്കൂളുകളും സ്വകാര്യ സ്കൂളുകള്തമ്മിലും സമാനതകളില്ല. മേന്മയേറിയ രണ്ടാംഘട്ട വിദ്യാഭ്യാസത്തിന് സാര്വ്വത്രികമായി പ്രവേശനം ലഭിക്കുവാന്വിശാലമായ കാഴ്ചപ്പാടില്രൂപം നല്കുന്ന വ്യവസ്ഥകള്ദേശീയാടിസ്ഥാനത്തില്വികസിപ്പിച്ചെടുക്കേണ്ടതും ഭൂമിശാസ്ത്രപരമായും സാമൂഹ്യ-സാംസ്കാരിക നിലവാരത്തിനനുസൃതമായും ഭാഷാ-ജനസംഖ്യാശാസ്ത്രപരമായും സംസ്ഥാനമെന്നോ കേന്ദ്രഭരണപ്രദേശമെന്നോ പരിഗണിക്കാതെ, എവിടെയൊക്കെയാണ് ഏത് പ്രദേശത്താണ് ആവശ്യകത എന്നതിനെ അടിസ്ഥാനപ്പെടുത്തി പ്രാവര്ത്തികമാക്കേണ്ടതാണ്. കേന്ദ്രീയ വിദ്യാലയങ്ങളും വ്യവസ്ഥകളുമായി രണ്ടാംഘട്ട വിദ്യാഭ്യാസത്തിന്റെ വ്യവസ്ഥകളും പൊതുവേ താരതമ്യപഠനം നടത്തേണ്ടതാണ്. വിസനവും, ഘടനാപരമായ സൗകര്യങ്ങളും പഠനത്തിനാവശ്യമായ വസ്തുതകളുടെ ലഭ്യതയും താഴെപറയും പ്രകാരം ഉറപ്പാക്കുന്നതാണ്.
  • നിലവിലുള്ള സെക്കണ്ടറി സ്കൂളുകളുടെയും ഹയര്‍‌സെക്കണ്ടറി സ്കൂളുകളുടെയും വികസനം/ പ്രയോഗവൈദഗ്ധ്യം എന്നിവ നിലവിലുള്ള മറ്റു സ്കൂളുകളിലും പ്രായോഗികമാക്കുക
  • ആവശ്യമായ അധ്യാപകരുടെയും സജ്ജീകരണങ്ങളുടെയും സഹായത്താല്ലഘുവായ പദ്ധതിയിലടെ അപ്പര്പ്രൈമറി സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുക, ആശ്രമ സ്കൂളുകള്ക്ക് അപ്പര്പ്രൈമറി സ്കൂളുകളുടെ നിലവാരം ഉയര്ത്തുന്നതിന് മുന്ഗണന നല്കുന്നതായിരിക്കും
  • ആവശ്യകതയെ അടിസ്ഥാനപ്പെടുത്തി ഹയര്സെക്കണ്ടറി സ്കൂളുകളിലും സെക്കണ്ടറി സ്കൂളുകളുടെ നിലവാരം ഉയര്ത്തുക
  • ഭൂപടത്തെ ആധാരമാക്കി, സേവനങ്ങള്ലഭ്യമല്ലാത്ത മേഖലകളില്പുതുതായി സെക്കണ്ടറി സ്കൂളുകളും ഹയര്‍‌സെക്കണ്ടറി സ്കൂളുകളും ആരംഭിക്കുക. കെട്ടിടങ്ങള്‍‌ക്കെല്ലാം മഴവെള്ള സംഭരണ സംവിധാനം നിര്ബന്ധമാക്കുന്നതുമാണ്
  • മഴവെള്ള സംഭരണ സംവിധാനം നിലവിലുള്ള സ്കൂള്കെട്ടിടങ്ങളിലും കൂടെ സ്ഥാപിക്കുന്നതാണ്
  • നിലവിലുള്ള സ്കൂള്കെട്ടിടങ്ങള്കൂടി സൗഹാര്ദ്ദപരമായി disable ചെയ്യുന്നതാണ്
  • PPP മോഡില്പുതിയ സ്കൂള്ആരംഭിക്കുന്നതാണ്
ഗുണനിലവാരം
  • ആവശ്യമായ സജ്ജീകരണങ്ങളായ ബ്ലാക്ക്ബോര്ഡ്, ഉപകരണങ്ങള്‍, ഗ്രന്ഥശാലകള്‍, സയന്സ്-കണക്ക് പരീക്ഷണശാലകള്‍, കമ്പ്യൂട്ടര്പരീക്ഷണശാലകള്‍, ശൗചാലയങ്ങള്എന്നിവ നല്കുന്നതാണ്
  • അധ്യാപകരെ അധികമായി നിയമിക്കുകയും സേവനത്തിനിടയിലുള്ള പരിശീലനം നല്കലും
  • 8-ാം ക്ലാസ്സ് കഴിഞ്ഞിറങ്ങുന്ന കുട്ടികള്ക്ക് പഠനത്തിലുള്ള ശേഷി വര്ദ്ധിപ്പിക്കുന്നവതിനായി പരസ്പരം ബന്ധപ്പെട്ട കോഴ്സുകള്ആവിഷ്ക്കരിക്കുക
  • NCF 2005 ന്റെ വ്യവസ്ഥകള്ക്കനുസൃതമായി പാഠ്യപദ്ധതി അവലോകനം നടത്തുക

ധാർമ്മിക രീതി
  • പട്ടികജാതിപട്ടികവര്ഗ്ഗം, മറ്റു പിന്നോക്ക ജാതിക്കാര്‍, ന്യൂനപക്ഷ വിഭാഗം എന്നിവയില്‍‌പ്പെട്ടവര്ക്ക് സൗജന്യ താമസവും ഭക്ഷണവും
  • ഹോസ്റ്റലുകള്‍, താമസിച്ചു പഠിക്കുന്ന സ്കൂളുകള്‍, സാമ്പത്തികാനുകൂല്യങ്ങള്‍, യൂണിഫോമുകള്‍, പുസ്തകങ്ങള്‍, പെണ്കുട്ടികള്ക്ക് പ്രത്യേക ശൗചാലയങ്ങള്
  • സെക്കണ്ടറി നിലവാരത്തിലുള്ള അര്ഹതയുള്ള/ ആവശ്യക്കാരായ കുട്ടികള്ക്ക് സ്കോളര്ഷിപ്പ് നല്കുക
  • വിദ്യാഭ്യാസാധിഷ്ഠിതമായ പ്രവര്ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗുണമേന് നിശ്ചയിക്കുക
  • എല്ലാ സ്കൂളുകളിലെയും വികലാംഗരായ കുട്ടികള്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്കുന്നതിന് നടപടികള്സ്വീകരിക്കുക
  • തുറന്ന സ്കൂള്‍/ വിദൂര വിദ്യാഭ്യാസപദ്ധതി എന്നിവ വിപുലീകരിക്കുന്നതോടൊപ്പം മുഴുവന്സമയ സെക്കണ്ടറി വിദ്യാഭ്യാസം, അനുബന്ധ പഠനം, മുഖാമുഖ ബോധനം എന്നിവയും വ്യാപകമാക്കുന്നതാണ്. വ്യവസ്ഥ സ്കൂളുകള്ക്ക് പുറത്തുള്ള കുട്ടികള്ക്കും വിദ്യാഭ്യാസം ലഭിക്കുന്നതില്നിര്ണായകമായ ഒരു പങ്ക് വഹിക്കുന്നതാണ്
സ്ഥാപന നവീകരണവും വിഭവകേന്ദ്രങ്ങളുടെ ശാക്തീകരണവും
  1. ഓരോ സംസ്ഥാനത്തും ഭരണപരമായ പരിഷ്ക്കാരങ്ങള്വരുത്തുക എന്നതാണ് കേന്ദ്രസഹായം ലഭിക്കുന്നതിനുള്ള മുന്ഉപാധി. സ്ഥാപനപരമായ പരിഷ്ക്കാരങ്ങളില്ചുവടെ പറയുന്നവ കൂടി ഉള്‍‌പ്പെടുന്നതാണ്
  2. സ്കൂള്ഭരണ കാര്യങ്ങളിലെ പരിഷ്കാരംസ്കൂളുകളുടെ പ്രവര്ത്തനം, അവയുടെ ഉടമസ്ഥാവകാശം, ഉത്തരവാദിത്വം എന്നിവ വികേന്ദ്രീകരിക്കുക
  3. അധ്യാപകരെ തെരഞ്ഞെടുക്കല്‍, വിന്യാസം, പരിശീലനം, പ്രതിഫലം നല്കല്‍, ഉദ്യോഗക്കയറ്റം എന്നീ കാര്യങ്ങളില്യുക്തിസഹജമായ ഒരു നയം സ്വീകരിക്കേണ്ടതാണ്.
  4. ആധുനികവത്കരണം, കമ്പ്യൂട്ടര്സാങ്കേതിക വിദ്യയുപയോഗിച്ചുള്ള പരീഷകരണം വികേന്ദ്രീകരണം എന്നിവയില്വിദ്യാഭ്യാസ ഭരണരംഗത്ത് ആവശ്യമായ പരിഷ്കാരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കല്
  5. രണ്ടാംഘട്ട വിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും തൊഴില്പരമായ യോഗ്യതയുള്ളവരെയും വിദ്യാഭ്യാസവിദഗ്ധരുടെയും കൈകടത്തലിനുള്ള വ്യവസ്ഥകള്സ്കൂള്നിലവാരത്തിനു മുകളിലും
  6. ഫണ്ടിന്റെ ലഭ്യത ത്വരിതവും സുഗമവുമാക്കുന്നതിനും അവയുടെ സുതാര്യമായ വിനിമയത്തിനും
  7. വിവിധ തലങ്ങളില്വിഭവ സ്ഥാപനങ്ങളുടെ ശേഷി വര്ദ്ധിപ്പിക്കുന്നതിനും, ഉദാഹരണത്തിന്
  8. ദേശീയതലത്തില്‍ NCERT (RIEs ഉള്‍‌പ്പെടെ) NUEPA, NIOs എന്നിവ
  9. സംസ്ഥാനതലത്തില്‍ SCERT, State Open Schools, SIEMATs മുതലായവ
  10. സര്വ്വകലാശാലയുടെ വിദ്യാഭ്യാസവകുപ്പ്, പ്രശസ്തമായ സയന്സ്, സോഷ്യല്സയന്സ്, ഹ്യുമാനിറ്റീസ് വിദ്യാഭ്യാസ അധ്യാപക പരിശീലന കോളേജുകള്‍, അഡ്വാന്സ്ഡ് സ്റ്റഡി ഇന്എഡ്യൂക്കേഷന്‍ (IASEs) കേന്ദ്രസര്ക്കാര്ധനസഹായം നല്കിയ അധ്യാപന വിദ്യാഭ്യാസ പദ്ധതി                                 
 പഞ്ചായത്തിരാജിന്റെ പങ്കാളിത്തം
പഞ്ചായത്തിരാജ്, മുനിസിപ്പല്ഭരണം, സമൂഹം, അധ്യാപകര്‍, രക്ഷാകര്ത്താക്കള്മറ്റ് സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ ഉടമസ്ഥാവകാശത്തില്ഭാഗധേയത്വമുള്ളവര്‍. സ്കൂള്ഉടമസ്ഥാവകാശികളുടെ സംഘം, അധ്യാപക-രക്ഷാകര്ത്തൃ സംഘടനകള്എന്നിവ പദ്ധതിയുടെ രൂപീകരണഘട്ടത്തിലും, നടപ്പിലാക്കുമ്പോഴും, നിരീക്ഷണത്തിനും വിലയിരുത്തലിനും വിധേയമാക്കുമെന്ന് ഉറപ്പുവരുത്തുന്നതാണ്.
സർക്കാർകേന്ദ്ര ആവിഷ്കൃതമായ 4 പദ്ധതികൾനടപ്പിലാക്കുന്നു.
കേന്ദ്രസര്ക്കാര്കേന്ദ്ര ആവിഷ്കൃതമായ 4 പദ്ധതികൾനടപ്പിലാക്കുന്നു
(i) ICT@schools കമ്പ്യൂട്ടർവിദ്യാഭ്യാസവും കമ്പ്യൂട്ടർസഹായത്തോടെയുള്ള വിദ്യാഭ്യാസവും ഹയര്‍‌സെക്കണ്ടറി സ്കൂളുകളിൽനടപ്പിലാക്കുന്നതിന് സഹായം നല്കുന്നു
(ii) വികലാംഗരായ കുട്ടികൾക്കുള്ള സംയോജിത വിദ്യാഭ്യാസം (IEDC) സംസ്ഥാനസര്ക്കാരിനും സർക്കാരിതര സംഘടനകൾക്കും സ്കൂള്വിദ്യാഭ്യാസത്തിന് വികലാംഗരെ മുഖ്യധാരയിലെത്തിക്കുവാന്സഹായിക്കുന്നു
(iii) സെക്കണ്ടറി വിദ്യാഭ്യാസത്തിനും ഹയര്‍‌സെക്കണ്ടറി വിദ്യാഭ്യാസത്തിനും വിദ്യാര്ത്ഥിനികള്താമസിച്ചുപഠിക്കുന്നതിന് ഹോസ്റ്റല്സൗകര്യങ്ങള്ക്കും, ഗ്രാമപ്രദേശങ്ങളില്പെണ്കുട്ടികള്ക്കായി ഹോസ്റ്റല്നടത്തുന്നതിനും സര്ക്കാരിതര സംഘടനകള്ക്ക് സഹായം നല്കുന്നതിനും.
(iv) സംസ്ഥാന സര്ക്കാരുകള്ക്ക് ഗുണമേന് ഉയര്ത്തുന്നതിനായി യോഗ പരിശീലനം നടപ്പിലാക്കുവാന്സഹായം നല്കുന്നതുള്‍‌പ്പെടെ, സ്കളുകളില്ശാസ്ത്രവിദ്യാഭ്യാസനിലവാരം ഉയര്ത്തുക, പരിസ്ഥിതി പഠനം, ജനസഖ്യാപഠനം, ഒപ്പം അന്തര്ദേശീയ ശാസ്ത്ര ഒളിമ്പിക്സ് മത്സരങ്ങളില്പങ്കെടുക്കല്എന്നിവയും, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്ക്ക് പഠിക്കുന്ന സമയത്തുതന്നെ ധനസമ്പാദ്യത്തിന് ഉതകുന്നവിധം സ്വയംതൊഴില്കണ്ടെത്തുന്നതിനും ഒഴിവുസമയങ്ങളില്ജോലിചെയ്യുന്നതിനും വ്യവസ്ഥ ചെയ്യുക, സംസ്ഥാന സര്ക്കാര്‍‌ക്കും കേന്ദ്രഭരണപ്രദേശങ്ങള്ക്കും ബ്ലോക്ക്- ജില്ലാ തലങ്ങളില്തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ (VTC) തുടങ്ങാവുന്നതാണ്.
കേന്ദ്രീയ വിദ്യാലയങ്ങളും ജവഹര്നവോദയ വിദ്യാലയങ്ങളും
കേന്ദ്രീയ വിദ്യാലയങ്ങളുടെയും ജവഹര്നവോദയ വിദ്യാലയങ്ങലുടെയും എണ്ണം അവയുടെ പ്രവര്ത്തന വേഗത വര്ദ്ധിപ്പിക്കുന്ന സ്കൂളുകളെന്ന നിലയിലും, അവയുടെ പങ്ക് എന്ന നിലയിലും വര്ദ്ധിപ്പിക്കുന്നതാണ്.

ധനസഹായത്തിന്റെ ഘടനയും ബാങ്ക് അക്കൗണ്ട് തുറക്കലും
  1. 11-ാം പഞ്ചവത്സരപദ്ധതിക്കാലത്ത്, വടക്ക് കിഴക്കന്സംസ്ഥാനങ്ങളൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിനുള്ള മൊത്തം ചെലവിന്റെ 75% പദ്ധതിയനുസരിച്ച് സംസ്ഥാനസര്ക്കാരും കേന്ദ്രസര്ക്കാരും പങ്കാളിത്തത്തോടെ ധനസഹായം നല്കുന്ന ഘട്ടങ്ങളില്കേന്ദ്ര സര്ക്കാര്വഹിക്കുന്നതാണ്. വടക്കുകിഴക്കന്സംസ്ഥാനങ്ങള്ക്കുള്ള ചെലവിന്റെ 90% കേന്ദ്രസര്ക്കാര്വഹിക്കുന്നതാണ്.
  2. 11-ാം പഞ്ചവത്സര പദ്ദതിക്കാലത്ത്, സംസ്ഥാന സര്ക്കാരും കേന്ദ്രഭരണപ്രദേശങ്ങളും ആകെ ചെലവിന്റെ 25% വഹിക്കുന്നതാണ്. ( പദ്ദതിയനുസരിച്ച് സംസ്ഥാനസര്ക്കാരും കേന്ദ്രസര്ക്കാരും പങ്കാളിത്തത്തോടെ ധനസഹായം നല്കുന്ന ഘട്ടങ്ങളില്) വടക്കുകിഴക്കന്സംസ്ഥാനങ്ങള്അപ്രകാരമുള്ള ചെലവിന്റെ 10% വഹിക്കുന്നതാണ്
  3. പദ്ധതിക്കായി സംസ്ഥാന സര്ക്കാര്സമഗ്രമായ ഒരു ധനവിനിയോഗ വ്യവസ്ഥ തയാറാക്കുന്നതാണ്. നിലവിലുള്ള SSA സൊസൈറ്റി വഴിയായിരിക്കും ഫണ്ട് കൈമാറ്റവും ഉപയോഗവും നിര്വഹിക്കുന്നത്. ഇത് സുതാര്യത ഉറപ്പുവരുത്തുന്നതും, കാര്യക്ഷമവും, കൃത്യതയോടെയും പ്രാവര്ത്തികമാക്കേണ്ടതും, ധനവിനിമയം അന്തിമമായി ഫലപ്രാപ്തിയിലെത്തിയോ എന്ന് കണ്ടെത്തേണ്ടതുമാണ്.
  4. പദ്ധതിയിലെ ധനഇടപാടുകള്ക്ക് സംസ്ഥാനത്തും ജില്ലാതലത്തിലും സ്കൂള്തലത്തിലും പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതാണ്. പൊതുമേഖലാ ബാങ്കിലാണ് അക്കൗണ്ട് തുടങ്ങേണ്ടത്. ഹെഡ്മാസ്റ്റര്‍/ പ്രിന്സിപ്പല്കൂടാതെ സ്കൂള്വിദ്യാഭ്യാസ കമ്മിറ്റിയുടെ വൈസ് പ്രിന്സിപ്പല്എന്നിവര്സംയുക്തമായാണ് ആരംഭിക്കേണ്ടത്. ജില്ലാ പ്രോഗ്രാം കോര്ഡിനേറ്ററെ ഉള്പ്പെടുത്തിയാണ് ജില്ലാതലത്തില്അക്കൗണ്ട് തുടങ്ങേണ്ടത്.
  5. 12-ാം പഞ്ചവത്സര പദ്ധതിക്കുവേണ്ടി 50:50 എന്ന അനുപാതത്തില്കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്വിഹിതം പങ്കുവയ്ക്കുന്ന രീതിയേല്ക്ക് മാറുന്നതാണ്. 11-ാം 12-ാം പഞ്ചവത്സര പദ്ധതികള്ക്കായി വടക്കുകിഴക്കന്സംസ്ഥാനങ്ങള്വിഹിതം പങ്കുവയ്ക്കുന്നത് 90:10 എന്ന അനുപാതത്തിലായിരിക്കുന്നതാണ്.


















































No comments:

Post a Comment